മലയാളത്തിലെ എക്കാലത്തെയും വമ്പിച്ച ബോക്സ് ഓഫീസ് വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് 74-ാം ദിനത്തിലാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മമലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ ചിത്രം കാണാനാവും. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പ് മാത്രമാണ് തിയറ്ററുകളില്‍ എത്തിയിരുന്നത്.
എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്റ്റ് ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കർണാടകയിൽ നിന്നും 15 കോടിയിലധികം രൂപ സിനിമ സ്വന്തമാക്കിയെങ്കിൽ അത് തമിഴ്നാട്ടിലേക്ക് എത്തുമ്പോൾ 60 കോടിയിലധികമാണ്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ വെറും 26 ദിവസങ്ങൾ കൊണ്ടാണ് 200 കോടി ക്ലബിൽ ഇടം പിടിച്ചത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ നടത്തുന്ന വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ചിദംബരമാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക