സമൂഹ മാധ്യമങ്ങളിൽ തന്റെ ബോയ്ഫ്രണ്ടിനൊപ്പം ഉള്ള ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടി വിമല രാമൻ. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് വിമലരാമൻ. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നട തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇരുവരും ഗ്ലാമർ ലുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ വിമല തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. താരത്തിന്റെ ബോയ്ഫ്രണ്ട് വിനയ് യും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ ഒരു ബാറിന് സമാനമായ ബാക്ഗ്രൗണ്ടിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
രണ്ടുവർഷം മുൻപാണ് വിനയ് റായിയുമായി താൻ വിവാഹിതയാകാൻ പോകുന്നു എന്ന് വാർത്ത താരം വെളിപ്പെടുത്തിയത്. എന്നാൽ ഇതുവരെയും ഇരുവരും വിവാഹിതരായിട്ടില്ല. അടുത്തിടെ ഇരുവരുടെയും സ്വകാര്യ ജീവിതത്തെ പറ്റി നിരവധി വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും വിവാഹത്തെപ്പറ്റി താരങ്ങൾ യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല.
തമിഴ് സിനിമയായ ‘പൊയ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരം സുരേഷ് ഗോപിക്കൊപ്പം ‘ടൈം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും വേഷമിട്ടു. പിന്നീട് നടൻ അജ്മൽ അമീറിനൊപ്പം ‘പ്രണയകാലം’ എന്ന ചിത്രത്തിൽ വേഷമിട്ട താരം പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ,ഒപ്പം, ത്തിലാണ് ഏറ്റവും ഒടുവിൽ മലയാളത്തിൽ വേഷമിട്ടത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക