ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്. ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്.
ഓട്സിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്സ് ഉത്തമം.ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടുള്ള കിടിലൻ ദോശ തയ്യാറാക്കിയാലോ?…
ചേരുവകൾ
ഓട്സ് – 2 കപ്പ്
വെള്ളം – ഒന്നേമുക്കാൽ കപ്പ്
സവാള – ഒരു ഇടത്തരം സവാളയുടെ പകുതി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – കുറച്ചു
ഉപ്പ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്തു നന്നായി അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തിൽ വേണം അരയ്ക്കാൻ. ഇനി ഒരു തവി മാവ് ചൂടായ ദോശക്കല്ലിൽ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക. ചമ്മന്തി കൂട്ടി ചൂടോടെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക