നമ്മുടെ ഡയറ്റില്‍ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ചണവിത്ത്. ആരോഗ്യത്തിനും ചർമ, മുടി സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ് ഫ്ളാക്സ് സീഡ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെറൂളിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകൾ, ലിഗ്നാനുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഫൈബറിന്റെ വലിയൊരു കലവറയായ ചണവിത്ത് കുതിര്‍ത്ത് വെള്ളം കുടിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്.
ചണ വിത്ത് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.
ഫ്ളാക്സ് സീഡ് ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കുന്നു. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ലിഗ്നാനുകൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. സ്തനാർബുദം, ഫൈബ്രോയിഡുകൾ എന്നിവ തടയുന്നതിൽ ഫ്ളാസ്ക്സ് സീഡ് ഗുണം ചെയ്യും.
കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചണവിത്തുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി, മറ്റ് ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഫ്ളാക്സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം പതിവാക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ചണവിത്തും ഫ്ളാക്സ് സീഡ് (ചണവിത്ത്) ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചണവിത്ത് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
ചണവിത്തുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ചണവിത്ത് കുതിര്‍ത്ത് വച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.
കുതിർത്ത ഫ്ളാക്സ് സീഡ് നാരുകളാൽ സമ്പുഷ്ടമാണ്. കൂടാതെ പ്രകൃതിദത്ത പോഷകങ്ങൾ അടങ്ങിയതിനാൽ മലബന്ധം സുഖപ്പെടുത്തുന്നതിനും സഹായിക്കും.
സ്ത്രീകൾക്കുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് എല്ലുതേയ്മാനം. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ കുറയുന്നത് കൊണ്ടു തന്നെ പല ആരോഗ്യ പ്രശ്നങ്ങളും സ്ത്രീകൾക്കുണ്ടാകും. ഇതിലൊന്നാണ് എല്ലുതേയ്മാനം. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഫ്ളാക്സ് സീഡുകൾ. ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് എല്ലുതേയ്മാനത്തിന് പരിഹാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക