നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്ക് വളരെ വലുതാണ്. ശരീരത്തിലെ വിവിധ ഗ്രന്ഥികളിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പ്രായമാകുന്തോറും ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയാണ് ചെയ്യാറുള്ളത്.
ശരീരത്തിനുണ്ടാകുന്ന ഓരോ മാറ്റവും പലർക്കും മനസിനെയും ബാധിക്കാറുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ടെൻഷനും ആവാറുണ്ട്. മുടി കൊഴിച്ചിൽ മുതൽ ശരീരഭാരത്തിലെ വ്യത്യാസം വരെയുള്ള പ്രശ്നങ്ങൾ മിക്കവരും അഭിമുഖീകരിക്കുന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം ശരീരത്തിലെ ഹോർമോൺ വ്യത്യാസങ്ങളാണ്.
അതേസമയം ചില ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും ചെയ്യും. ഇതാണ് പലപ്പോഴും മധ്യവയസ്സാകുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണമാകുന്നത്. പ്രത്യുൽപാദനം അടക്കം ശരീരത്തിലെ ഒരുപാടു ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിനു പ്രാധാന്യമുണ്ട്. ഹോർമോണുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ തന്നെ ഹോർമോൺ വ്യതിയാനം ഉണ്ടാകാറുണ്ട്. ശരീരത്തെ ബാധിക്കുന്നതിനോടൊപ്പം മനസ്സിനെയും അത് ബാധിച്ചേക്കാം.
സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഈസ്ട്രജന്. അതുകൊണ്ട് തന്നെ സ്ത്രീ ശരീരത്തില്‍ ഈ ഹോര്‍മോണിന്റെ കുറവുണ്ടായാല്‍ വിവിധതരം ശാരീരികവും മാനസികവുമായ രോഗങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത്തരത്തില്‍ ഈസ്ട്രജന്റെ അളവ് കുറഞ്ഞാല്‍ അധികം സ്ത്രീകളിലും കാണപ്പെടുന്ന അസുഖമാണ് മൈഗ്രേന് തലവേദന.
ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മുഖക്കുരു, ലെെംഗിക പ്രശ്നങ്ങൾ ഇവയെല്ലാം ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്ട്രജനാണ് സ്ത്രീകളില്‍ ആര്‍ത്തവത്തെ സഹായിക്കുന്ന ഹോര്‍മോണ്‍. അതേസമയം പ്രൊജസ്റ്റെറോണ്‍ ആണ് പ്രത്യുൽപാദന ഹോര്‍മോണ്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് പ്രൊജസ്റ്റെറോണ്‍ കുറയുമ്പോഴാണ്. ആര്‍ത്തവവിരാമമായ സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് ഈസ്ട്രജന്
ഹോർമോൺ കുറയുമ്പോഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക