തൃശൂർ: തൃശൂർ ജില്ലയില്‍ ഇന്ന് പുലർച്ചെ വീണ്ടും നേരിയ ഭൂചലനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55ന് കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെ 8.15ഓടെ തൃശൂരിലും പാലക്കാട്ടും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ചലനം നാലു സെക്കൻഡ് നീണ്ടുനിന്നു. പാലക്കാട് ജില്ലയില്‍ നിലവില്‍ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നാഷണല്‍ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ 3.0 പോയിന്റ് തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക