എച്ച്-1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കയുടെ പുതിയ നിയമം അഞ്ച് ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. അമേരിക്കയിൽ താമസിക്കുന്നവരിൽ ഗ്രീൻകാർഡിന് അപേക്ഷ നൽകിയവർക്ക് എച്ച്.1ബി വിസ ദീർഘിപ്പിച്ചു നൽകേണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്നത്.
അതേസമയം അമേരിക്കയിൽ ആറ് വർഷം താമസിക്കുന്നവർക്ക് സ്ഥിര താമസത്തിനായി ഗ്രീൻകാർഡിന് അപേക്ഷ നൽകാം.എന്നാൽ ഗ്രീൻകാർഡ് ലഭിക്കുന്നത് വരെ ഇവർ എച്ച്.1ബി വിസയിലാണ് താമസിക്കുന്നത്. പുതിയ നിയമം പ്രകാരം ഇത്തരത്തിലുള്ള ഇന്ത്യക്കാർക്ക് അമേരിക്കയിൽ തുടരാനാവില്ല. ഗ്രീൻകാർഡ് ലഭിക്കുന്നത് വരെ അമേരിക്കയിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും.
ട്രംപ് ഭരണകുടം അമേരിക്കക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നതിനാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. എന്നാൽ പുതിയ നിയമം ഇന്ത്യയുൾപ്പെടയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക