വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അക്ഷയ് കുമാർ എപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട്. പുതുവർഷത്തിലും അക്ഷയ് ഈ പതിവ് തെറ്റിച്ചില്ല. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന കേസരി എന്ന പുതിയ ചിത്രത്തിലും വിത്യസ്തമായ കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് അക്ഷയ് പുറത്തുവിട്ടു.
കേസരിക്കൊപ്പം ഈ വർഷം ആരംഭിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ,തനിക്ക് ഈ വർഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഇതെന്നും അക്ഷയ് ട്വീറ്റിൽ കുറിച്ചു. ഒക്ടോബർ മാസത്തിൽ കേസരി ചിത്രത്തിനെ സംവിധായകൻ കരൺ ജോഹർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക