കേപ്പ് ടൗൺ : ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം. 12 റൺസ് കൂട്ടിച്ചേർത്തതിനൊപ്പം 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത്.ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് ഈ നേട്ടത്തിന് പിന്നിൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി 3 പരമ്പര ബാക്കി നിൽക്കേ വിദേശ മണ്ണിലെ ഇന്ത്യയുടെ ദീർഘമേറിയ പരമ്പരയുടെ തുടക്കമാണ് ഇത്.ടെസ്റ്റ് ക്രിക്കറ്റിന്റെ ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്.ശിഖർ ധവാൻ,മുരളി വിജയ്,ഭുവനേശ്വർ കുമാർ,ചേതേശ്വർ പൂജാര ,വിരാട് കോഹ്ലി,രോഹിത് ശർമ്മ,വൃദ്ധിമാൻ സാഹ,ഹർദിക് പാണ്ട്യ,ആർ അശ്വിൻ,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ എന്നിവരടങ്ങിയ ടീമിന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1992 നു ശേഷം ഇന്ത്യ 17 ടെസ്റ്റിൽ രണ്ടു തവണ മാത്രമാണ് വിജയിച്ചത്.ബുംറയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക