എയര്‍ടെല്‍ ഇപ്പോള്‍ ഇന്റലുമായി ചേര്‍ന്ന് രണ്ട് പുതിയ 4ജി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വ്യത്യസ്തമായ സവിശേഷതകളാണ് പുതിയ ഫോണില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്റല്‍ A40 4ജി, ഇന്റല്‍ A41 4ജി എന്നീ രണ്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റല്‍ A40 4ജി ഫോണിന് 3099 രൂപയും ഇന്റല്‍ A41 4ജി ഫോണിന് 3199 രൂപയുമാണ് വില.
എയര്‍ടെല്ലിന്റെ ‘മേരെ പെഹലെ സ്മാര്‍ട്ട്ഫോണ്‍’ സംരഭത്തിന്റെ ഭാഗമായാണ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്റല്‍ A40 4ജി ഫോണിന് 4,599 രൂപയും ഇന്റല്‍ A41 4ജി ഫോണിന് 4,699 രൂപയുമാണ് മാര്‍ക്കറ്റ് വില.
കൂടാതെ 4ജി ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 1500 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുകയും ഉടമസ്ഥതയുടെ ഫലപ്രദമായ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. രണ്ട് ഫോണുകള്‍ക്കും 169 രൂപയുടെ പ്രതിമാസ റീച്ചാര്‍ജ്ജ് ലഭിക്കുന്നു.
ഇന്റല്‍ A40ന് ആദ്യം 4,599 രൂപയും ഇന്റല്‍ A41ന് 4,699 രൂപയും ആദ്യം പേയ്മെന്റായി നല്‍കേണ്ടതാണ്.
4000 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്താല്‍ 36 മാസത്തെ കാലാവധിക്കുളളില്‍ ഉപഭോക്താവിന് 1500 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും.
ആദ്യത്തെ 18 മാസത്തിനുളളില്‍ 3000 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ആദ്യത്തെ ക്യാഷ്ബാക്ക് ഇന്‍സ്റ്റോള്‍മെന്റായി 500 രൂപയും രണ്ടാമത്തെ ഇന്‍സ്റ്റോള്‍മെന്റായി 1000 രൂപയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക