മമ്മൂട്ടി അഭിനയിച്ച കസബ സിനിമയ്ക്കെതിരെ നടി പാർവതി നടത്തിയ പരാമർശങ്ങളുടെ വിവാദങ്ങൾ നിലനില്കുന്നതിനിടെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ കലണ്ടർ മഞ്ജുവാര്യർ പ്രകാശനം ചെയ്തു . തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല പ്രകാശനമാണ് മഞ്ജുവാര്യർ നിർവഹിച്ചത് . മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള വുമൺ ഇൻ സിനിമ കളക്ടീവിന്റെ വിവാദ പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത് . വുമൺ ഇൻ കളക്റ്റീവിന് വേണ്ടി മുൻ നിരയിൽ പ്രവൃത്തിക്കുന്ന നടിയാണ് മഞ്ജു വാര്യർ . ഇതിനൊക്കെ ഇടയിലാണ് മഞ്ജു ജില്ലാ തല കലണ്ടർ പ്രകാശനത്തിനെത്തിയത് . കഴിഞ്ഞാഴ്ച തൊടുപുഴയിൽ വച് കലണ്ടറിന്റെ സംസഥാന തല ഉത്ഘാടനം മമ്മൂട്ടി നിർവഹിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക