മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സ്വാദാണ് പഞ്ചസാരയ്ക്ക്. മറ്റെന്തിനോട് ഉള്ളതിനേക്കാളും പ്രിയം മലയാളിയ്ക്ക് പഞ്ചസാരയോടുണ്ട്. എന്നാൽ പഞ്ചസാര അധികം കഴിക്കുന്നത് നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പ്രത്യേകിച്ച് കാൻസർ രോഗികൾ. കാരണം അമിതമായി പഞ്ചസാര കഴിക്കുന്നത് കാൻസർ സെല്ലുകൾ വളരാൻ കരണമാവുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷന്‍സിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
യീസ്റ്റ് സെല്ലുകളിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത് . യീസ്റ്റിന്റെ ഫെര്മെന്റേഷന് പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സാധാരണ ശരീരകോശങ്ങളില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുന്നതിന് ഓക്സിജനാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുമ്പോള്‍ ഫെര്‍മെന്റ് ചെയ്യപ്പെടുന്ന ഷുഗര്‍ ക്യാന്‍സര്‍ സെല്ലിന് ഊര്‍ജം നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
ബെല്‍ജിയത്തിലാണ് ഇത്തരത്തില്‍ ഒരു പഠനം നടന്നിരിക്കുന്നത്. ഹൈപ്പര്‍ ആക്ടീവ് ഷുഗറിനെ സെല്ലുകള്‍ സ്വീകരിക്കുന്നത് ക്യാന്‍സര്‍ രോഗം വരാനുള്ള സാധ്യത കൂട്ടുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക