തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററിൽ തീപിടിത്തം. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ തിയേറ്ററിന്റെ സീറ്റുകൾ കത്തി നശിച്ചു. തിയേറ്ററിന് വ്യാപക നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച രാവിലെയാണ് തിപിടിത്തമുണ്ടായത്.
സൈക്യൂരിറ്റി ജീവനക്കാരടക്കം മൂന്നു പേർ തിയേറ്ററിനകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ഷോർട് സർക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക