ഏതാനും വർഷത്തിനുള്ളിൽ ആറു പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വാഹനനിർമാതാക്കളായ ഫോക്സ്വാഗൺ. ഇതിനു വേണ്ടി ഫോക്സ്വാഗൺ ഇന്ത്യയിൽ 7,800 കോടി രൂപയുടെ നിക്ഷേപം നടത്തും.
രാജ്യത്ത് വരും വർഷങ്ങളിൽ സുരക്ഷാ, പുക നിബന്ധനകൾ കൂടുതൽ കർക്കശമാകുന്നതു മുൻനിർത്തി 2020 ആകുമ്പോഴേക്കും പുതിയ വാഹനങ്ങൾ എത്തിക്കാനാണ് പദ്ധതി.
ആറു മോഡലുകളിൽ മൂന്നെണ്ണം ഫോക്സ്വാഗൺ ബ്രാൻഡിനു കീഴിലും ശേഷിക്കുന്ന മൂന്നെണ്ണം സ്കോഡയുടെ കീഴിലുമായിരിക്കും നിരത്തിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക