സ്മാർട്ട് ഫോണ്, ടിഫോണ് പി, ഇന്ത്യയിലെ പ്രഥമ ഗ്ലോബൽ പ്രീമിയർ ഐഒടി ബ്രാൻഡായ സ്മാർട്രോണ് വിപണിയിലെത്തിച്ചു.സബ്-8കെ വിഭാഗത്തിൽപ്പെട്ട ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണ് ആയ ടി ഫോണ് പിയുടെ വില 7999 രൂപയാണ്. ഒറ്റ ചാർജിൽ രണ്ടുദിവസത്തിലേറെ ചാർജ് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് പ്രധാന സവിശേഷത.
മറ്റ് സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ബാൻഡുകൾ, സ്പീക്കർ എന്നിവ ഇതിൽ നിന്നും ചാർജ് ചെയ്യാം. പ്രീമിയം ഫുൾ മെറ്റൽ ബോഡി, 5-2 എച്ച്ഡി ഡിസ്പ്ലേ എന്നിവയാണ് സവിശേഷതകൾ.
ഭാരം 160 ഗ്രാം മാത്രമാണ് , 3 ജിബി റാം, 32 ജിബി റോം, ഫിംഗർ പ്രിന്റ് സെൻസർ, 13 മെഗാപിക്സൽ എൽഇഡി ഫ്ളാഷ്, പിൻ കാമറ, 5 മെഗാ പിക്സൽ മുൻകാമറ, ഇരട്ട സിം, ക്വാൾകോം സ്നാപ്ഡ്രാഗണ് ഒക്ടാ പ്രോസസർ ചിപ്സെറ്റ് എന്നിവയാണ് മറ്റ് ഘടകങ്ങൾ. ജനുവരി 17 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ളിപ്കാർട്ടിൽ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക