കണ്ണൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച് ബിഹാര്‍ സ്വദേശിക്ക് ക്രൂരമര്‍ദ്ദനം. കണ്ണൂര്‍ കൂത്തുപറമ്ബിലെ മാനന്തേരിയിലാണ് സംഭവം നടന്നത്. ബീഹാര്‍ സ്വദേശിയായ ചോട്ടു എന്ന യുവാവിനെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോിച്ച് നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചത്.
മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് യുവാവിനെ ചോദ്യം ചെയ്ത പൊലീസ് അറിയിച്ചു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്ബ് സ്വദേശിയുടെ എ.ടി.എം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപി എന്നിവ ലഭിച്ചു.ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.
കണ്ണൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച് ബിഹാര്‍ സ്വദേശിക്ക് ക്രൂരമര്‍ദ്ദനം
Posted by People News on Wednesday, February 7, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക