എരുമേലി: മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെ പ്രാക്ടീസിന് ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപത്ത് തന്നെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക