കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.കുമളി ഡിപ്പോയിലെ കെ.എല്‍ 15-7780 എന്ന ബസിലായിരുന്നു സംഭവം. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ മെബൈല്‍ ഫോണ്‍ നന്നാക്കുന്നതിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായത്. കുമളി എടിഒ ആണ് ഡ്രൈവര്‍ ജയചന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്. കോട്ടയം- കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് ജയചന്ദ്രന്. ഇയാള്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക