ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ശ്രീകുമാർ മേനോൻ ചിത്രം ഒടിയനുശേഷം മോഹൻലാലിനെത്തന്നെ നായകനാക്കി ചിത്രീകരിക്കുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തിൽ മോഹൻലാലിനൊപ്പം ആക്ഷൻ കിങ് ജാക്കിചാനും.
ജാക്കിചാൻ കൂടാതെ അജയ് ദേവ്ഗൺ, മഹേഷ് ബാബു, നാഗാർജുന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി കഠിനശ്രമത്തിലൂടെ മോഹൻലാൽ തന്റെ ഭാരം കുറച്ച് മെലിഞ്ഞ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രണ്ടാമൂഴത്തിലൂടെ ഭീമനായി എത്തുമ്പോൾ വീണ്ടും ഭാരം വർധിപ്പിക്കേണ്ടി വരും. ഭീമനായി മോഹൻലാൽ എത്തുമ്പോൾ, ഭീമനു ഗറില്ലാ തന്ത്രങ്ങൾ ഉപദേശിച്ചു നൽകാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന രണ്ടാമൂഴത്തിന്റെ യുദ്ധരംഗങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് റിച്ചാർഡ് റയോൺ ആണ്. ചിത്രീകരണത്തിനു ശേഷം ‘മഹാഭാരത സിറ്റി ‘ എന്ന പേരിൽ മ്യൂസിയം ആക്കാനായി 100 ഏക്കറോളം സ്ഥലമാണ് ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പുലിമുരുകനിലൂടെയും മറ്റും പ്രശസ്തനായ പീറ്റർ ഹേയ്ൻ ആണ് ചിത്രത്തിലെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക