ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് മണിക്കൂറുകള്‍ക്കുള്ളില്‍ പുനഃസ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് തുര്‍ക്കിയില്‍നിന്നുള്ള സംഘം പേജ് ഹാക്ക് ചെയ്തത്.
വിവരങ്ങള്‍ നീക്കം ചെയ്തശേഷം ടര്‍ക്കിഷ് ഭാഷയിലുള്ള ട്വീറ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്നും പകരം തുര്‍ക്കിയുടെ വിമാനത്തില്‍ സഞ്ചരിക്കാമെന്നുമുള്ള അടിയന്തര സന്ദേശവും പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നു ബോധ്യമായതോടെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും എയര്‍ ഇന്ത്യ അധികൃതര്‍ സ്വീകരിച്ചു. ഒടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പേജ് പുനഃസ്ഥാപിച്ചു. ഏകദേശം 1,46,000 ഫോളോവര്‍മാരാണ് എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക