എല്ലാ നെറ്റ്വര്‍ക്കുകളിലേയ്ക്കും ഇനി ബി.എസ്. എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് സൗജന്യമായി വിളിക്കാം. നിലവില്‍ നഗരങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ് ലൈനില്‍ നിന്നും ബി.എസ്.എന്‍.എല്‍ മൊബൈലിലേയ്ക്കും ലാന്‍ഡ് ലൈനിലേയ്ക്കും മാത്രമായിരുന്നു കോളുകള്‍ക്ക് സൗജന്യം ഉണ്ടായിരുന്നത്.
എന്നാല്‍, ഇനി മുതല്‍ എല്ലാ നെറ്റ്വര്‍ക്കുകളിലേയ്ക്കും സൗജന്യം ലഭ്യമാകും. നിലവില്‍ ലാന്‍ഡ് ലൈനിനു നല്കുന്ന ഞാറാഴ്ചയിലെ സൗജന്യ കോളും രാത്രികാല സൗജന്യ കോളും തുടരുമെന്നാണ് സൂചന. 180 രൂപ, 220 രൂപ മാസ വാടകയിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.
കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്കരണം. ഞാറാഴ്ചകളില്‍ ദിവസം മുഴുവനും രാത്രിയില്‍ പത്തര മുതല്‍ രാവിലെ ആറുവരെയാണ് ഈ സൗജന്യ ലാന്‍ഡ് ലൈന്‍ ഓഫര്‍ ലഭിക്കുക. കേരളാസര്ക്കിളാണ് രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക