കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് , സൂപ്പര്‍ എക്സ്പ്രസ്സ് ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ഇനി ബസിലെ സീറ്റുകള്ക്കനുസരിച്ചേ ആളെ കയറ്റാവൂവെന്നും കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി യുടെ ആഡംബര ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം.
എന്നാല്‍ ഉത്തരവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ തളര്‍ത്തുമെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു . ഇത് പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു . ഉത്തരവിനെ മറികടക്കാന്‍ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക