ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന ട്രെയിനില്‍ പീഡനത്തിനിരയാക്കി. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു പെൺകുട്ടി. ഡല്‍ഹി– സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
മൂന്നുപേരടങ്ങിയ അക്രമിസംഘം വനിതാകോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേര് കൂടി ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക