ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെ അധികം പ്രാധാന്യമുണ്ട്. എന്നാൽ ഇന്നും സെക്സിനെപ്പറ്റിയുള്ള പല കാര്യങ്ങളിലും ആളുകൾ അജ്ഞരാണ്. പരസ്പരമുള്ള തഴുകലും തലോടലുമെല്ലാം സെക്സിന്റെ ഭാഗമാണ്. എന്നാൽ സെക്സിനിടെ സ്ത്രീശരീരത്തിൽ തൊടാൻ പാടില്ലാത്തചില സ്ഥലങ്ങളുമുണ്ട്. അതെവിടെയൊക്കെയെന്ന് നോക്കാം.
നിങ്ങൾ ബന്ധപ്പെടുന്നതിനിടെ ലിംഗം ഗർഭാശയ മുഖത്തോടടുക്കുകയാണെങ്കിൽ സെക്സ് പൊസിഷൻ മാറ്റാൻ ശ്രമിക്കണം. കാരണം ഈ സ്ഥലം യോനിയെയും ഗർഭാശയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാൽ ആണ്. ഇവിടെയാണ് ഭ്രൂണം വളരുക. ഇവിടെ സെക്സിന് പറ്റിയ ഇടമല്ല.
ക്ലിറ്റോറിസ് എന്നാൽ സ്ത്രീയുടെ ലൈംഗികാനുഭൂതിയുടെ താവളം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ചില സ്ത്രീകൾ ക്ലിറ്റോറിസിന്റെ മുകൾ ഭാഗം സ്പർശിക്കപ്പെടാൻ താല്പര്യപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളി അവരിലൊരാളാണെങ്കിൽ നിരാശപ്പെടേണ്ട. പകരം ക്ലിറ്റോറിസിനു ചുറ്റുമുള്ള ഭാഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. എന്നാൽ പങ്കാളിക്ക് വിരോധമില്ലെങ്കിൽ അവിടെ സ്പർശിക്കാവുന്നതാണ്.
അതുപോലെ പാദങ്ങളിൽ സ്പർശിക്കുന്നത് സെക്സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ കാരണമാകും. ഇത് രതിമൂർച്ഛയിലെത്തുന്നതിനും തടസ്സം വരുത്തും. സോക്സ് ധരിച്ച് സെക്സിലേർപ്പെടുന്നത് കൂടുതൽ രതിസുഖം നൽകും; രതിമൂർച്ഛയും. കാരണം സോക്സ് ധരിക്കുമ്പോൾ കാലിന് മറ്റ് സ്പർശനങ്ങൾ വഴിയുണ്ടാകുന്ന അലോസരങ്ങൾ കുറയുന്നു.
ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്സ് പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ പങ്കാളിക്ക് സൗകര്യപ്രദമല്ലെങ്കിൽ ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണ്. ചിലപ്പോൾ വിരലുകളുടെ സ്പർശം പോലും അവിടം അസ്വസ്ഥമാക്കിയേക്കാം.
ALSO READ: പങ്കാളി ലൈംഗിക കാര്യങ്ങളില് പിന്നിലാണോ; ആവേശത്തിലാക്കാൻ 5 മാർഗങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക