കൊല്ലത്തു പതിനാറുകാരിയെ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ആക്രമിച്ചതായി പരാതി . ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വീടിന്റെ പിന്‍ഭാഗത്ത് കൂടി അകത്ത് കയറിയ യുവാവ് ബ്ലേഡ് ഉപയോഗിച്ച് പെണ്കുട്ടിയുടെകഴുത്തില്മുറിവേല്പ്പിക്കുകയായിരുന്നു. കഴുത്തില്‍ നാല് സ്റ്റിച്ചുണ്ട്.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക