വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ നരേന്ദ്രമോദിക്ക് ഇനി വോട്ടില്ലെന്ന് രാജസ്ഥാന് കസ്ബ ബോണ്‍ലി നഗരവാസികള്‍. 2014 ലെ തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ എന്ന വാഗ്ദാനമാണ് മോദി മുന്നോട്ടുവച്ചത്. ജനവിധി അനുകൂലമാകുന്നതില്‍ ഈ വാഗ്ദാനവും നിര്‍ണായകമായി.
തൊഴില്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം വാക്ക് നൽകിയതിനാലാണ് കഴിഞ്ഞ തവണ വോട്ട് ചെയ്തത്. എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. ഇനി അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്ന് നഗരവാസികൾ ഒന്നടങ്കം പറയുന്നു.
മോദിയെ കണ്ട് തന്നെയാണ് പല കര്‍ഷകരും കഴിഞ്ഞ തവണ വോട്ടുചെയ്തത്. പക്ഷേ ഇപ്പോള്‍ ആ പിന്തുണ ഈ നഗരത്തില്‍ അവർക്കില്ലെന്ന് നഗരത്തിലെ കര്‍ഷകരുടെ നേതാവായ ഹനുമാന് പ്രസാദ് മീണ പറയുന്നു. കൂടാതെ എന്റെ രണ്ട് മക്കളും നല്ല വിദ്യാഭ്യാസം നേടിയവരാണ്, പക്ഷേ അവര്‍ക്ക് തൊഴില്‍ കിട്ടുന്നില്ലെന്നും മീണ കൂട്ടിച്ചേർത്തു.
ALSO READ: കൈകൾ ചേർത്തു വയ്ക്കൂ; കൈരേഖയുടെ സ്ഥാനം പറഞ്ഞു തരും നിങ്ങളുടെ കുടുംബ ജീവിത രഹസ്യങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക