വാരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ കണ്ടു. അരമണിക്കൂര്‍ ശ്രീജിത്തിന്റെ വീട്ടില്‍ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെ അറിയിച്ച ശേഷമാണ് ചെന്നിത്തലയും സംഘവും വീട്ടിലെത്തിയത്. വി.ഡി സതീശനും മറ്റു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇന്ന് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡിമരണം അന്വേഷിക്കുന്ന ഐജി ശ്രീജിത്ത് തെളിവെടുപ്പിന്റെ ഭാഗമായി വരാപ്പുഴ പോലീസ് സ്റ്റേഷനും മരിച്ച ശ്രീജിത്തിന്റെ വീടും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക