വാസ്തുശാസ്ത്രപ്രകാരം വീടിനു ചുറ്റും എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. അതുപോലെ എത്ര വലിയ വിലകിട്ടുന്ന മരമാണെങ്കില്‍ പോലും അത് വാസ്തുശാസ്ത്രപ്രകാരം പ്രശ്നമുള്ളതാണെങ്കില്‍ വളെരയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഉടന്‍ തന്നെ അത് മുറിച്ച് മാറ്റാന്‍ ശ്രദ്ധിക്കുക. വീടിനോ വീട്ടുകാര്‍ക്കോ ഇത് പലപ്പോഴും ദോഷമുണ്ടാക്കുന്നു. ഇത്തരത്തില്‍ ഏതൊക്കെ മരം നടുമ്പോഴാണ് അത് വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
പുളി നമ്മുടെയെല്ലാവരുടേയും വീട്ടിലുള്ളതാണ്. എന്നാല്‍ പുളിമരത്തിന്റെ സ്ഥാനം തെക്കുവശത്തായിരിക്കണം എന്നതാണ് പ്രത്യകത. പുളിമരം മാത്രമല്ല അത്തിയും തെക്കുവശത്ത് വെയ്ക്കേണ്ട മരമാണ്. എന്നാല്‍ മാത്രമേ അത് വീടിനും വീട്ടുകാര്‍ക്കും ഗുണം ചെയ്യുകയുള്ളൂ.
അതുപോലെ വടക്കു വശത്ത് മാവ് വെയ്ക്കുന്നതാണ് വീടിനും വിട്ടിലെ അംഗങ്ങള്‍ക്കും ഗുണം ചെയ്യുന്നത്. കിഴക്ക് വശത്ത് പ്ലാവും പടിഞ്ഞാറ് വശത്ത് തെങ്ങും വയ്ക്കുന്നതും അഭിവൃദ്ധിയുണ്ടാക്കും.
അമ്പലങ്ങളിലാണ് ആല്‍മരം സാധാരണ ഉള്ളത്. എന്നാല്‍ ചില വീടുകളിലെങ്കിലും ഒഴിഞ്ഞ പറമ്പില്‍ ആല്മരങ്ങള് കാണാറുണ്ട്. കിഴക്കു വശത്തല്ലാതെ മറ്റു ദിക്കുകളില്‍ ആല്‍മരം വന്നാല്‍ അഗ്നിഭയവും ചിത്തഭ്രമവും ശത്രുഭയവും ഉണ്ടാവും.
വെക്കരുതാത്ത മരങ്ങള്‍
കാഞ്ഞിരം, ചേര്, താന്നി, വേപ്പ്, കള്ളിപ്പാല എന്നിവ പലപ്പോഴും വീടിനു സമീപം വെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക