തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോയുമായി ഓടിക്കൊണ്ടിരിക്കുന്ന പഞ്ചവർണ്ണതത്തയോടൊപ്പം ജയറാം വരുന്നു തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനാണ് ജയറാം തന്റെ പഞ്ചവർണ്ണതത്തയോടൊപ്പം റിലീസ് ചെയ്ത തിയേറ്ററുകളിൽ എത്തുന്നത്. അതിന്റെ തുടക്കമെന്നോണം ഈമാസം 22 നു ഉച്ചക്ക് തൃശൂർ രാംദാസ് തിയേറ്ററിലും വൈകുന്നേരം കോഴിക്കോട് കോർണേഷൻ തിയേറ്ററിലും എത്തുമെന്ന് ജയറാം ഫേസ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/JayaramActor/videos/982916251886242/
രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണതത്ത. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്കുശേഷം ജയറാം എന്ന നടന്റെ മികച്ച തിരിച്ചുവരവാണ് ഈ ചിത്രം. ജയറാം, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തില്‍ നായകന്മാർ.
കുഞ്ചാക്കോ ബോബന് എംഎല്‍എ ആയാണ് എത്തുന്നത്. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിർമ്മിച്ചിരിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക