പുരുഷനില്‍ നിന്ന് വന്ധ്യതയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇലക്കറികളായ ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അബോര്ഷന് പോലുള്ള അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കാബേജ് ധാരാളം കഴിക്കുന്നവര്‍ക്കും ഇത്തരത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഇതിലൂടെ ഇല്ലാതാവുന്നു. ഇതില്‍ ഡി ഇന്‍ഡോള്‍ മീഥേന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫൈബ്രോയ്ഡ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
ഉരുളക്കിഴങ്ങ് പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിലുള്ള വിറ്റാമിന്‍ സി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.
തക്കാളി സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ഇതിലുള്ള ലിക്കോപ്പൈന്‍ സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് പെട്ടെന്ന് ഗര്‍ഭപാത്രത്തില്‍ എത്തുന്നതിനുള്ള സ്പീഡും വര്‍ദ്ധിപ്പിക്കുന്നു.
ചേന നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചേന കഴിക്കുന്നത് ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള വന്ധ്യതാ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ത്രീകളില്‍ അണ്ഡവിസര്‍ജനം കൃത്യമാക്കാനും വന്ധ്യതാ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചേന സഹായിക്കുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല മാതള നാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് ഇത് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.
മുട്ട ധാരാളം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുട്ടക്ക് വന്ധ്യതയെ വരെ ഇല്ലാതാക്കുന്നതിനുള്ള കഴിവുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തലും ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.
ഭക്ഷണത്തില്‍ ധാരാളം കടല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിലുള്ള വിറ്റാമിന്‍ ബി 12 ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു.
അതുപോലെ മത്സ്യ-മാംസങ്ങള്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക