ഹജ്ജ് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. അതേസമയം, വിമാനത്താവള നിരക്കിൽ വൻ വർദ്ധനവ്. അതിനാൽ തീർഥാടകർക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി.
നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന കേരളത്തിലെ തീർഥാടകർ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുൾപ്പെടെ നൽകേണ്ടത് 74,450 രൂപയാണ്. ഇതിൽ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കിൽ 11,011 രൂപയുടെ വർധനയാണ് വന്നത്.
2017ൽ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതിൽ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീർഥാടകർ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നൽകിയത്. ഇതിനോെടാപ്പം വിമാനത്താവള നിരക്കായ 3,560 ഉൾപ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഇൗടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക