ജീത്തു ജോസഫിന് ബോളിവുഡ് അരങ്ങേറ്റം. ഇമ്രാൻ ഹാഷ്മിയാണ് ജീത്തുവിന്റെ നായകനാകുന്നത്. മുതിർന്ന താരം റിഷി കപൂറും പ്രധാനവേഷത്തിലെത്തും.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടും. ഹൊറർ ത്രില്ലർ ജെനറിൽ ഒരുങ്ങുന്ന ചിത്രം ഒരു ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമയുടെ റീമേക്കായിരിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിെൻറ റൈറ്റ്സ് വാങ്ങിയതിന് ശേഷമാണ് നിർമാതാക്കൾ ജീത്തുവിനെ സമീപിച്ചതെന്നും റിപ്പോർട്ടുണ്ട്.
മെയ് മുതൽ ജുലൈ വരെ 45 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക