ഈ വര്‍ഷം അവസാനത്തോടെ ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.എഫ്.എ) ആണ് ഈ സംവിധാനം നടപ്പിലാക്കിയത്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ല്‍ ഈ സംവിധാനം ഇതിനകം പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ട്.
നിലവിൽ അവശ്യമായ പരിശോധനയ്ക്ക് ശേഷം പാസ്പോര്‍ട്ട് ക്ലിയറന്‍സ് മൂന്ന് മിനിട്ടിലാണ് നടന്നിരുന്നത്. ഇപ്പോള്‍ പാസ്പോര്‍ട്ട് 10 സെക്കന്‍ഡില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കും. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്മെന്റ് ജനറല്‍ ഡയറക്ടര്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാങ്ക്വറ്റിയാണ് ഇക്കാര്യമറിയിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.
Also Read: തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക