എല്ലാവരും ആഗ്രഹിക്കുന്നത് വടിവൊത്ത ശരീരമാണ്. എന്നാൽ അതിനായി ഭക്ഷണം വേണ്ടെന്ന് വെച്ച് ഡയറ്റ് പരീക്ഷിക്കണ്ട. കലോറി കുറഞ്ഞ ഭക്ഷണം നിത്യവും ശീലമാക്കിയാല്‍ തടികൊണ്ടുള്ള പ്രശ്നം പരിഹരിക്കാം.ഈ ഭക്ഷണരീതികളിലൂടെ നിങ്ങൾക്ക് ആരോഗ്യവും വടിവൊത്ത ശരീരവും സ്വന്തമാക്കാം.
സലാഡിൽ കലോറി വളരെ കുറവാണ്. ഇലകളും പച്ചക്കറിയും കൂടാതെ അതിൽ നിങ്ങള്‍ക്ക് ഇഷ്ടപെടുന്ന പഴങ്ങളും ഉണ്ടാകും. ചീരയും കക്കിരിക്കയും തക്കാളിയും സലാഡിൽ ഉള്‍പ്പെടുത്താം.
അതുപോലെ ആപ്പിള്‍ കഴിച്ചാല്‍ വയര്‍ പെട്ടെന്ന് നിറയും. അതില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ആണ് കാരണം. സാലഡോ, ആപ്പിളോ രാവിലെ പ്രാതലായി ഉപയോഗിക്കാം.
സ്ട്രോബറിയിൽ വൈറ്റമിന്‍ സിയും ആന്റിഓക്സഡിഡന്റും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് സ്ട്രോബറി 50 കലോറി കുറയ്ക്കുമെന്നാണ് പറയുന്നത്.
കൂടാതെ 100 ഗ്രം മുട്ടയിൽ വെറും 52 കലോറിയെ ഉണ്ടാകുവെന്നാണ് പറയുന്നത്. പകുതി വേവിച്ച് മുട്ട കഴിക്കണം. ഇതിലൂടെയൊക്കെ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാം.
Also Read: പുരുഷന്മാരെ, സ്റ്റാമിന കുറവാണെന്ന സങ്കടം ഒഴിവാക്കിക്കോളൂ; സ്റ്റാമിന വര്‍ദ്ധിപ്പിക്കും ഈ ഭക്ഷണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക