കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് ജയിച്ച, 2018 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ വര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം ഇളവുണ്ട്.
അപേക്ഷയോടൊപ്പം, തൃശൂര്‍ പാഞ്ഞാള്‍ എസ്ബിഐ ശാഖയില്‍ രജിസ്ട്രാര്‍, കേരളകലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്ബറിലേക്ക് Code SBIN0008029 200 രൂപ അടച്ച ഒറിജിനല്‍ കൗണ്ടര്‍ ഫോയില്‍ (account payin slip) സമര്‍പ്പിക്കണം.പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് 80 രൂപ മതി.
ആണ്‍കുട്ടികള്‍ക്കു മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന തുള്ളല്‍, കര്‍ണാടക സംഗീതം; പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിശദ വിവരങ്ങൾക്ക് www.kalamandalam.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയക്കേണ്ട അവസാനതീയതി മെയ് 23.
Also Read: മേല്‍പ്പാലം തകർന്നു വീണു; 12 പേര് മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക