40 വയസുകാരിക്ക് നേരെ കരടിയുടെ ആക്രമണം. ആക്രമണത്തിൽ മായാ ദേവി എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയിലെത്തിച്ചു. കന്നുകാലികള്‍ക്ക് വൈക്കോല്‍ എടുക്കാന്‍ വനത്തിലേക്ക് പോയതായിരുന്നു യുവതി. അവിടെവെച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായത്.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് അക്രമം നടന്നത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടക്കുന്നത്.കൂടെ മറ്റൊരു യുവതിയും കാട്ടിലേക്ക് പോയിരുന്നു. മായാ ദേവിയുടെ ശബ്ദം കേട്ട് യുവതി എത്തിയപ്പോഴേക്കും കരടി ഓടി രക്ഷപ്പെട്ടിരുന്നു. മായാ ദേവിയുടെ കണ്ണ് കരടി കീറിയെടുത്തിട്ടുണ്ട്. വലതു കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവമറിഞ്ഞ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലാന്‍സ്ഡൗണ്‍ ദിനേശ് ചന്ദ്ര ആശുപത്രിയില്‍ യുവതിയെ സന്ദര്‍ശിച്ചു. തലയ്ക്കും, കൈക്കും, മുഖത്തിനും പരിക്കേറ്റ യുവതിക്ക് 15,000 രൂപ ചികിത്സയ്ക്കായി നല്‍കിയിട്ടുണ്ട്.
Also Read: തൊഴിലന്വേഷകര്‍ക്ക് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്; തട്ടിപ്പിന് ഇരയാകരുത്; ശ്രദ്ധ വേണം എപ്പോഴും
പ്രതികരിക്കാൻ ഇവിടെ എഴുതുക