ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിനു മൂന്നു റൺസിന്റെ ജയം. ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളു.
ഓപ്പണർ ലോകേഷ് രാഹുൽ 60 പന്തില്‍ 94 റൺസെടുത്തെങ്കിലും പഞ്ചാബിനെ
വിജയത്തിലെത്തിക്കാനായില്ല. അതേസമയം ടീമിനെ വിജയത്തിലെത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും സീനിയർ താരം യുവരാജ് സിങ് അതുപാഴാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിരുന്നു. അർധസെഞ്ചുറി നേടിയ പൊള്ളാർഡിന്റെ മികവിലായിരുന്നു മികച്ച സ്കോറിലേക്കു മുംബൈ എത്തിയത്.
Also Read: സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഹെല്പ് ലൈന്‍ നിലവില്‍ വന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക