കണ്ണൂർ: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയാണ് കാട്ടാനക്കുട്ടത്തിന്റെ ആക്രണമുണ്ടായത്. കാക്കയങ്ങാട് മുഴക്കുന്ന് വട്ടപ്പൊയില്‍ കൂളിക്കുന്നിലെ ഒതയോത്ത് വിനോദി(45)നാണ് കാട്ടാനയുടെ കുത്തേറ്റത്.
ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കി ബൈക്കില്‍ തിരിച്ചു വരികയായിരുന്നു വിനോദ്. വട്ടപ്പൊയിലില്‍ വീട്ടിനടുത്ത് വെച്ചാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. ബൈക്ക് ചവിട്ടി തെറിപ്പിച്ച കാട്ടാനക്കൂട്ടം വിനോദിനെ അരയ്ക്കു താഴെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടയെല്ലും നട്ടെല്ലും ഒടിഞ്ഞു തൂങ്ങി ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് എത്തിയ നാട്ടുകാരും മുഴക്കുന്ന് പൊലീസ് സംഘവുമാണ് ആശുപത്രിയിലെത്തിച്ചത്.
കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക