ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി എം.എൽ.എ കനയ്യലാൽ മിശ്ര അറസ്റ്റിൽ. ജോലിയുമായി ബന്ധപ്പെട്ട് കനയ്യലാലിനെ യുവതി നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.തുടർന്ന് ഉന്നത ഉദ്യോഗസ്ഥയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്.
മുറിയിലേയ്ക്ക് കയറിയ യുവതിയെ കനയ്യലാൽ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതി ശബ്ദം ഉണ്ടാക്കി ആളെ കൂട്ടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. കനയ്യലാലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ബദോഹി ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് ആണ് കനയ്യലാൽ.
Also read: നിങ്ങളുടെ നഗ്നചിത്രങ്ങൾ ഞങ്ങൾക്ക് കൈമാറൂ, അശ്ലീല പ്രചരണം ഞങ്ങൾ തടയാം; ഫേസ്ബുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക