ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പോലീസ് ഓഫീസറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. ഉത്തരാഖണ്ഡിലെ രാംനഗർ ക്ഷേത്ര പരിസരത്തു വച്ച് ഹിന്ദുവായ പെൺസുഹൃത്തുമൊത്തു കണ്ടതിന്റെ പേരിലാണ് മുസ്ലിം യുവാവ് ജനക്കൂട്ടത്താൽ ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഓഫീസറായ ഗഗൻ ദീപ് സിംഗ് ജനരോക്ഷം വകവയ്ക്കാതെ യുവാവിനെ അക്രമികളുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാംനഗറിലെ ഹിന്ദു സംഘടനയിൽ പെട്ട ഒരു കൂട്ടം ആളുകൾ യുവാവിനെയും യുവതിയെയും ആക്രമിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഗഗൻ ദീപ് സ്ഥലത്തെത്തിയത്. ഗഗൻ ദീപ് എത്തുമ്പോൾ ഇരുവരെയും ആൾക്കൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗഗൻ ദീപ് ഉടൻ തന്നെ ആൾക്കൂട്ടത്തിനിടയിലേക്ക് കടന്ന് യുവാവിനെ പൊതിഞ്ഞു പിടിക്കുകയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗഗൻ ദീപിനും മർദ്ദനമേൽക്കുന്നത് ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം. സോഷ്യൽ മീഡിയ വഴി ഗഗൻ ദീപിനെ വാനോളം പുകഴ്ത്തുകയാണ് ജനങ്ങൾ.ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാകണമെന്ന് ഗഗൻ തന്റെ പ്രവർത്തിയിലൂടെ തെളിയിച്ചുവെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Also Read: രൺവീർ ദീപിക വിവാഹം നവംബറിൽ!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക