വയനാട്: കൊലയാളി ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന് കൊല്ലപ്പെട്ടിരുന്നു. രാവിലെ 6 മണി മുതല്‍ 4 മണി വരെയാണ് ഹര്‍ത്താല്‍.
ഇന്ന് പുലര്‍ച്ചെ കോളനിക്ക് 150 മീറ്റര്‍ അകലെ വച്ചാണ് കാട്ടാന കുട്ടിയെ കുത്തുക്കൊന്നത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ശല്യക്കാരനായ കൊമ്പനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താല്‍ ബത്തേരി-പുല്‍പ്പള്ളി റോഡും സി.പി.എമ്മിന്റ നേതൃത്വത്തില്‍ ഡി. എഫ്.ഒയെയും ഉപരോധിച്ചിരുന്നു.
Also Read: ഇന്ധനവില 1 രൂപ കുറച്ച് കേരള സര്‍ക്കാര്‍; ജൂണ്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക