കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന് ആണു മരിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയായിരുന്നു റസിന്റെ മരണം. ഇതോടെ കോഴിക്കോടും മലപ്പുറത്തുമായി നിപാ ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി.
നിപാ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര് ബുധനാഴ്ച മരിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന് (54) , കാരശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് ബുധനാഴ്ച മരണമടഞ്ഞത്.
Also Read: പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക