വാട്സ് ആപ്പിന് വെല്ലുവിളി എന്ന അവകാശവാദവുമായെത്തിയ പതഞ്ജലി ഗ്രൂപ്പിന്റെ കിംഭോ ആപ്പ് സുരക്ഷാകാരണങ്ങളാൽ പിൻവലിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്നും ഐ.ഒ.എസിൽ നിന്നും ആപ്പ് പിൻവലിച്ചു. എന്നാൽ ഇത് ഒരു ട്രയൽ മാത്രമാണെന്നും ഔദ്യോഗികമായി ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് പതഞ്ജലി വക്താവ് എസ്. കെ തിജാർവാല ട്വീറ്റ് ചെയ്തത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് ഒരു ദിവസം ട്രയലിനായി നൽകിയിരുന്നു. വെറും മൂന്നു മണിക്കൂറിൽ 1.5 ലക്ഷം ആളുകൾ കിംഭോ ഡൗൺലോഡ് ചെയ്തു. ഈ പ്രതികരണത്തിന് നന്ദി. ആപ്പിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നു. ആപ്പ് ഉടൻ പ്രവർത്തനം ആരംഭിക്കും – അദ്ദേഹം കുറിച്ചു.
പ്രശസ്ത ഫ്രഞ്ച് സൈബർ സുരക്ഷാഗവേഷകൻ എലിയട്ട് ഓൾഡേർസൺ ട്വിറ്ററിലൂടെ ആപ്പ്ളിക്കേഷനെ വിമർശിച്ചിരുന്നു. ദുരന്തമെന്നും തമാശയെന്നുമാണ് അദ്ദേഹം കിംഭോയെ വിശേഷിപ്പിച്ചത്. തുടർന്ന് വൻവിമർശനമാണ് ആപ്പിന് നേരിടേണ്ടി വന്നത്.
വാട്ട്സാപ്പിന്റെ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക