ന്യുഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുളള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു ദിവസം മുമ്പേയാണ് ഇത്തവണ ഫലപ്രഖ്യാപനം നടക്കുന്നത്. 13.36 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. രാജ്യത്താകമാനം 60,000 സീറ്റുകളാണ് എം.ബി.ബി.എസിനും ബി.ഡി.എസിനുമായുള്ളത്.
Results to be declared by 2 pm today https://t.co/H6tJPt0s3f
— . (@swarup58) June 4, 2018
https://cbseneet.nic.in/cbseneet/Welcome.aspx എന്ന വെബ് സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലം അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക