മുംബൈ: പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് യുവാവും സുഹൃത്തായ യുവതിയും. മുംബൈ നരിമാന് പോയിന്റിലെ മറൈന്‍ ഡ്രൈവില്‍ തിരക്കേറിയ റോഡിലെ ഡിവൈഡറില്‍ വച്ചാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്.
ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട യുവാവും യുവതിയും തങ്ങളുടെ വസ്ത്രം നേരെയാക്കി നടന്ന് മറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോവ സ്വദേശിയായ യുവതിയെ പൊലീസ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവ് വിദേശിയാണെന്നും തങ്ങള്‍ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
https://youtu.be/G4LYSSa1YHU
യുവതിയുടെ മാനസിക നില ശരിയല്ലെന്നും അവരെ മഹിളാ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും മുംബൈ പൊലീസ് അറിയിച്ചു. അതേസമയം, വിദേശിയായ യുവാവിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
‘പ്രണയം കാവിയോട് മാത്രം’; കാവി അടിവസ്ത്രത്തിന്റെ പോസ്റ്റിട്ട് ബി ജെ പിയെ കളിയാക്കി രശ്മി ആര് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക