തിരുവില്വാമല: പ്രശസ്ത ചലച്ചിത്ര നടൻ പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിലുള്ള ജയറാം അക്കാദമിയുടെ പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി , ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി,കൂടിയാട്ടം കലാചാര്യൻ പത്മശ്രീ പി.കെ നാരായണൻ നമ്പ്യാർ എന്നിവർക്ക് കലാചാര്യ പുരസ്ക്കാരവും വാദ്യ കലാകാരൻ തിരുവില്വാമല ഗോപി,കോയമ്പത്തൂർ ആര്യ വൈദ്യ ഫർമസി മെഡിക്കൽ ഡയറക്ടർ ഡോ.കെ.ജി രവീന്ദ്രൻ എന്നിവർക്ക് കർമശ്രേഷ്ഠ് പുരസ്ക്കാരവും സമ്മാനിക്കും.
നവമ്പർ നാലിന് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരസമർപ്പണം നടക്കും. 10,001രൂപ 5001 രൂപയും ഫലകവും പ്രശസ്തിപത്രവും യഥാക്രമം അടങ്ങിയതാണ് പുരസ്കാരമെന്ന് അക്കാദമി വൈസ് ചെയർമാൻ വിപിൻദാസ് നിലമ്പുർ, സെക്രട്ടറി ശിവപ്രസാദ് ഒറ്റപ്പാലം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക