വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാൽ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങൾക്കനുസരിച്ച് മുറികൾക്ക് വലിപ്പം നൽകാൻ നമുക്ക് സാധിക്കാറില്ല. എന്നാൽ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികൾക്കും വലിപ്പക്കൂടുതൽ തോന്നിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കാം.
1. മുഖം നോക്കാൻ മാത്രമല്ല കണ്ണാടി
കിടപ്പുമുറികളിലും മറ്റ് ചെറിയ മുറികളിലും കണ്ണാടികൾ വയ്ക്കുന്നത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം മുറികൾക്ക് വിസ്താരം കൂടുതൽ തോന്നാനും സഹായിക്കും.
2. കർട്ടൻ തെരഞ്ഞെടുക്കുമ്പോൾ
കട്ടികുറഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ കർട്ടനുകൾ മുറിക്ക് വലിപ്പം തോന്നിപ്പിക്കും. നീളമുള്ള തരം കർട്ടനുകളാണ് ചെറിയ മുറികൾക്കനുയോജ്യം. ചുമരിന്റെ അതേ നിറത്തിലുള്ള കർട്ടനുകൾ ഇടുന്നതും ഗുണം ചെയ്യും.
3. നിറം തെരഞ്ഞെടുക്കുമ്പോൾ
ചെറിയ മുറികൾക്ക് എപ്പോഴും ഇളം നിറത്തിലുള്ള പെയിന്റുകൾ തന്നെ കൊടുക്കുക. ഇളം നിറത്തിലുള്ള പെയിന്റുകൾ പ്രകാശത്തെ പ്രതിഫലിപ്പിച്ച് വലിപ്പമുള്ള മുറിയുടെ പ്രതീതി ജനിപ്പിക്കും.
4. ഫർണിച്ചർ ചെറുതായിക്കോട്ടെ
ചെറിയ മുറികളിൽ വലിപ്പമേറിയ ഫർണിച്ചറുകൾ കുത്തി നിറച്ചാൽ ഒന്നുകൂടി ചെറുതായി തോന്നുകയേ ഉള്ളൂ. ബെഡ്റൂം ആണെങ്കിൽ ചെറിയ കട്ടിലും മറ്റും ഉപയോഗിക്കുക. അനാവശ്യമായ ഫർണിച്ചറുകൾക്ക് ബൈ ബൈ പറയാം.
5. സീലിങ്ങിലും വേണം ശ്രദ്ധ
മുറികൾക്ക് നൽകുന്നതിനേക്കാൾ ഒരു ഷെയ്ഡ് ഇരുണ്ടനിറം സീലിങ്ങുകൾക്ക് കൊടുക്കുന്നത് മുറിയുടെ വലിപ്പം എടുത്ത് കാണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക