ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ന്യൂതന സംരംഭമായ ‘ഗ്രീൻ ഫ്യൂച്ചർ ഡെപ്പോസിറ്റ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. ബാങ്കിൽ നിക്ഷേപം നടത്തുന്നയാളുടെ പേരിൽ ഒരു മരം കൂടി നടുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ പങ്കാളിയാകുന്ന ഇടപാടുകാർക്ക് ബാങ്ക് പ്രത്യേക സർട്ടിഫിക്കറ്റും നൽകും. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഈ പദ്ധതി പ്രകാരം 1000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യം. യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിങ്ങിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ.
കൂടുതൽ പലിശനിരക്ക്
ഈ പദ്ധതിയിൽ നിക്ഷേപം നടത്തുന്നവർക്ക് എട്ട് ശതമാനം വരെ പലിശയാണ് ബാങ്ക് ഓഫർ ചെയ്യുന്നത്. ജനറൽ വിഭാഗത്തിന് 7.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8 ശതമാനവുമാകും പലിശനിരക്ക്. ഇടപാടുകാരുടെ സൗകര്യാർത്ഥം മൂന്ന് മാസം കൂടുമ്പോഴോ കാലാവധി അവസാനിക്കുമ്പോഴോ പലിശ ലഭിക്കും.
കാലാവധി
18 മാസവും 8 ദിവസവും മുതൽ 18 മാസവും 18 ദിവസവും വരെയാണ് നിക്ഷേപ കാലാവധി. കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പണം പിൻവലിച്ചാലും പിഴ ഈടാക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക