പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ മോഹൻലാലിൻറെ വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്റോയ് എത്തുമെന്ന് റിപ്പോർട്ട്. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള നായകകഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. യുവനടന്മാരിൽ പ്രമുഖനായ ടോവിനോ തോമസ് ചിത്രത്തിൽ മോഹൻലാലിൻറെ അനിയനായി എത്തും. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
അവതരണത്തിലും പ്രമേയത്തിലും ഏറെ പുതുമകളുമായാകും ലൂസിഫർ എത്തുക. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
എന്നെ മേരിക്കുട്ടിയായി ഒരുക്കിയ എന്റെ സ്ത്രീയ്ക്ക് നന്ദി; ജയസൂര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക