ആദ്യ പകുതിയില്‍ അര്‍ജന്റീനക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതി ഐസ്ലാന്‍ഡ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം അടിച്ച് മത്സരത്തില്‍ സമനില പാലിക്കുകയാണ്. മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍ ഐസ്ലന്ഡിന്റെ മറുപടി. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിന്ബോഗന്സന്റെ ഗോളില്‍ തിരിച്ചടിച്ചായിരുന്നു ഐസ്ലന്ഡ് അര്‍ജന്റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക